കടലേറ്റ ഭീതിയിൽ മണക്കാ ദ്വീപ് നിവാസികൾ

തലശ്ശേരി: -ഓഖി ചുഴലിക്കാറ്റ് വഴിമാറിയിട്ടും കടൽ ശാന്തമായിട്ടും മനസ്സമാധാനത്തോടെ അന്തിയുറങ്ങാൻ കഴിയാത്ത ഒരുകൂട്ടം കുടുംബങ്ങളുണ്ടിവിടെ. -തലശ്ശേരി െറസ്റ്റ് ഹൗസിനടുത്ത മണക്കാ ദ്വീപിൽ താമസിക്കുന്ന ഇരുപതോളം വീട്ടുകാരാണ് സ്വന്തം വീടുകളിൽ കിടന്നുറങ്ങാൻ ഭയക്കുന്നത്. ശനിയാഴ്ച രാത്രി ഓർക്കാപ്പുറത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ ഇളകിയെത്തിയ കടൽത്തിരകൾ ആഞ്ഞടിച്ചത് തീരത്തുള്ള ഇവരുടെ വീടുകളിലേക്കായിരുന്നു. ഇത് ഏറെ നാശനഷ്ടങ്ങൾക്കിടയാക്കി. കഴിഞ്ഞ കാലവർഷത്തിലും സമാനദുരിതം നേരിട്ട കുടുംബങ്ങൾ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഇപ്പോൾ റവന്യൂ ഉദ്യോഗസ്ഥരെ സങ്കടഹരജിയുമായി സമീപിച്ചിട്ടുണ്ട്. മണക്കാ ദ്വീപിൽ കടൽഭിത്തിയുണ്ടെങ്കിലും പത്തോളം മീറ്റർ ദൂരത്തിൽ പാകിയ കരിങ്കല്ലുകൾ സ്ഥാനം തെറ്റിയും ചിലത് തീരത്ത് ആഴ്ന്നുമാണുള്ളത്.- ശക്തമായ തിരയിളക്കമുണ്ടാവുേമ്പാൾ കടൽവെള്ളം വീടുകളിലേക്കാണ് ഇരച്ചുകയറുന്നത്. ഇവിടെ കടൽഭിത്തി കൂടുതൽ ഉയർത്തിക്കെട്ടി ബലപ്പെടുത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. സർക്കാറി​െൻറ ദുരന്തനിവാരണ അതോറിറ്റി ഇടപെട്ടാൽ ശാശ്വത പരിഹാരമുണ്ടാക്കാനാവുമെന്ന് നാട്ടുകാർ പറയുന്നു. അഷ്റഫ്, ഖാലിദ്, സുമിയത്ത്, താജുദ്ദീൻ, മുഹമ്മദ് സലിം, സുധ, ആൻറണി, നബീസ, മുഹമ്മദ്, റാസി, ഷാനവാസ്, മാഞ്ഞു, സംനേഷ്, മജീദ്, കുഞ്ഞാത്ത, പാത്തൂട്ടി, മൈഥിലി, സിബില, വിശ്വൻ, ജയൻ എന്നിവരാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.