മദ്ഹുറസൂൽ പ്രഭാഷണം

തലശ്ശേരി: 'മുത്തുനബി: മാനവിക മാതൃക' ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് തലശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ പ്രഭാഷണപരമ്പര ചിറക്കര അയ്യലത്ത് പള്ളിക്ക് സമീപം ആരംഭിച്ചു. ഡിസംബർ എട്ടുവരെയാണ് പ്രഭാഷണം. വൈകീട്ട് 6.30ന് പ്രഭാഷണം ആരംഭിക്കും. ബുധനാഴ്ച റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തി. വ്യാഴാഴ്ച ശാക്കിർ ബാഖവി മമ്പാടിേൻറതാണ് പ്രഭാഷണം. സമാപനദിവസമായ വെള്ളിയാഴ്ച നടക്കുന്ന ബുർദ മജ്ലിസിന് ഷഫീഖ് നിസാമി നേതൃത്വം നൽകും. സാഹിത്യോത്സവ് പ്രതിഭകളായ അർഷക് പാനൂർ, ആദിൽ പാനൂർ എന്നിവരുടെ ഇശൽവിരുന്നും എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണവുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.