അഴീക്കോട്: അഴീക്കലിൽ ജാഗ്രത നിർദേശം ലംഘിച്ച് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളെ ഹാർബറിലേക്ക് തിരിച്ചുവിളിച്ചു. ബുധനാഴ്ച പുലർച്ചെ ആേറാടെ അഴീക്കൽ സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഷമീർ മോൻ, ഷബീന മോൾ എന്നീ ബോട്ടുകളിലായി നാലുവീതം മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ഹാർബറിൽനിന്ന് പുറപ്പെട്ട് ഒരു നോട്ടിക്കൽ മൈൽ ദൂരത്തായി എത്തിയപ്പോൾ മറൈൻ എൻഫോഴ്സ്മെൻറിന് വിവരം ലഭിക്കുകയും തിരിച്ചു വിളിക്കുകയുമായിരുന്നു. ബോട്ടുകൾ രാവിലെ എട്ടുമണിയോടെ അഴീക്കൽ ഹാർബറിൽ തിരിച്ചെത്തി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് പലഭാഗത്തും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അപകടസാധ്യത കണക്കിലെടുത്ത് അടുത്ത മൂന്നുദിവസത്തേക്ക് മത്സ്യ ബന്ധനത്തിന് തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കണ്ണൂർ ഫിഷറീസ് ഓഫിസിൽനിന്ന് അറിയിപ്പുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇരു ബോട്ടുകളും മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.