ആയിക്കര ഹാർബർ, ഫിഷറീസ്​ ഒാഫിസ്​ അക്രമം; 48 മത്സ്യത്തൊഴിലാളികളെ വെറുതെവിട്ടു

കണ്ണൂർ സിറ്റി: ആയിക്കരയിൽ ഹാർബർ എൻജിനീയറിങ്, ഫിഷറീസ് ഒാഫിസുകൾക്കു നേരെ 2014ൽ നടന്ന വിവാദ അക്രമത്തിൽ പ്രതികളായ മുഴുവൻ മത്സ്യത്തൊഴിലാളികളെയും വെറുതെവിട്ടു. കേസിൽനിന്ന് പിന്മാറുകയാണെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഇന്നലെയാണ് കണ്ണൂർ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളായ 48 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചത്. കേസിൽ കൂടുതൽ നടപടികൾ വേണ്ടെന്ന് നാലു മാസം മുമ്പാണ് സർക്കാർ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി പരാതി പിൻവലിക്കുകയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ, കണ്ണൂർ സിറ്റി സബ് ഇൻസ്പെക്ടർ എന്നിവർ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് വിധി. ആയിക്കരയിൽ ഡ്രഡ്ജിങ്ങിന് ആറരക്കോടി അനുവദിച്ചിട്ടും വർഷങ്ങളായി പ്രവൃത്തി നടക്കാത്തതിൽ മത്സ്യത്തൊഴിലാളികൾക്കിടയിലുണ്ടായ അതൃപ്തിയാണ് അക്രമത്തിലേക്ക് നയിച്ചത്. 2014ൽ ഡിസംബറിൽ ആയിക്കര മണൽത്തിട്ടയിൽ 'ശിവസേന' എന്ന ഫൈബർ വള്ളം മണൽ തിട്ടയിലിടിച്ചു തകർന്നതോടെ പ്രത്യക്ഷ പ്രതിഷേധത്തിനെത്തിയ മത്സ്യത്തൊഴിലാളികൾ ഒാഫിസുകൾക്കുനേരെ അക്രമം നടത്തുകയായിരുന്നു. ഇതേതുടർന്ന് യു.എ.പി.എ ചേർത്താണ് തൊഴിലാളികൾക്കെതിരെ കേസെടുത്തത്. നഗരസഭ കൗൺസിലറായ യു. പുഷ്പരാജ് ഒന്നാം പ്രതിയും ഫാ. ദേവസ്യ ഇൗരത്തറ രണ്ടാം പ്രതിയുമായാണ് കേസെടുത്തിരുന്നത്. 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ 45 ദിവസത്തിലധികം ജയിലിൽ കഴിയുകയും ചെയ്തു. ഒാരോ പ്രതിയിൽനിന്ന് 60,000 രൂപ വീതം കെട്ടിവെച്ചാണ് പിന്നീട് ജാമ്യം നൽകിയത്. ഒരു സംഭവത്തിൽ തന്നെ മൂന്നു കേസുകളാണ് എടുത്തിരുന്നത്. മത്സ്യത്തൊഴിലാളികളെ വെറുതെവിട്ട സർക്കാറിന് നന്ദി അറിയിക്കുന്നതായി കണ്ണൂർ, അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി പ്രസിഡൻറ് പ്രതാപൻ, െസക്രട്ടറി കെ.കെ. അബ്ദുൽ സലാം എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.