കടൽക്ഷോഭത്തിൽപെട്ട് ആശുപത്രിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ചികിത്സാസൗകര്യം -ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂത്തുപറമ്പ്: കടൽക്ഷോഭത്തിൽപെട്ട് ആശുപത്രിയിൽ കഴിയുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ചികിത്സാസൗകര്യം ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആമ്പിലാട് ലൈഫ് പദ്ധതിയിൽ നിർമിച്ച എസ്.സി ക്വാർട്ടേഴ്സുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് വിവരം കിട്ടിയയുടൻ സർക്കാർ ഇടപെട്ടുവെന്നും മുന്നറിയിപ്പിന് മുമ്പ് കടലിൽപോയവരാണ് അപകടത്തിൽപെട്ടതെന്നും അവർ പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി, കൗൺസിലർമാരായ പി. പ്രമോദ്കുമാർ, കെ.വി. രജീഷ്, കെ. തങ്കമണി, കെ. അജിത, എം.കെ. ഉത്തമൻ, സെക്രട്ടറി കെ.കെ. സജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.