കണ്ണൂർ: മുഴുവൻ ജില്ല സഹകരണ ബാങ്കുകളിലും നിക്ഷേപ വായ്പ കലക്ഷൻകാരുടെ അടിസ്ഥാന ശമ്പളം നൽകണമെന്ന് ഒാൾ കേരള സംസ്ഥാന-ജില്ല സഹകരണ ബാങ്ക് നിക്ഷേപ വായ്പ കലക്ടേഴ്സ് അസോസിയേഷൻ ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. നിയമനം നടത്തിയ വർഷം മുതലുള്ള പി.എഫ് പെൻഷൻ ആനുകൂല്യങ്ങളും മിനിമം വേതന തുകയായ 18,500 രൂപയും എല്ലാ കലക്ഷൻകാർക്കും ലഭ്യമാക്കുക, സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ച് രൂപവത്കരിക്കുന്ന കേരള ബാങ്കിൽ നിലവിലെ നിക്ഷേപ വായ്പ കലക്ഷൻ ജീവനക്കാരെ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. അമൃതദേവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കേട്ടരി പ്രകാശൻ അധ്യക്ഷത വഹിച്ചു. ടി.വി. ഷാജി, എൻ.വി. രാജൻ, എം.ആർ. ഗോപകുമാർ, എൻ. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.