സാമൂഹികപ്രശ്നങ്ങൾക്കെതിരെ വിരൽചൂണ്ടി 'സുബ്രു ചാക്യാർ' പതിവുപോലെ ചാക്യാർകൂത്തിന് ഇക്കുറിയും മത്സരാർഥികൾ കുറവുതന്നെ. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ രണ്ടുപേർ മാത്രമാണ് പങ്കെടുത്തത്. ഇവരിൽ പാഞ്ചാലി സ്വയംവര കഥയിലൂടെ സാമൂഹികപ്രശ്നങ്ങൾക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ വിരൽചൂണ്ടി ചാക്യാർകൂത്തിൽ സുബഹ്മണ്യൻ ഒന്നാമനായി. പാഞ്ചാലിയെ വരിക്കാനായി വിവിധ രാജാക്കന്മാർ രാജസദസ്സിൽ വീരപരിരക്ഷയിൽ മത്സരിക്കാനായി ഒത്തുകൂടി. എന്നാൽ, ഇവിടെ ഇപ്പോ എന്താ കാണ്ന്നത്. മന്ത്രിമാരും നേതാക്കന്മാരും സരിതയുടെ സൗരോർജത്തിൽ തളർന്നുവീഴുന്ന കാഴ്ചയേല്ല?... മറ്റൊരു സന്ദർഭത്തിൽ സഖാവായ കർണനെ കൊണ്ട് കാര്യം സാധിക്കാനിച്ച് പുറപ്പെട്ടതാ... എന്നിട്ടോ ഇവിടെ ഇപ്പോൾ സഖാക്കന്മാർ ഭരണത്തിലേറിയതിെൻറ ഹുങ്കിൽ തമ്മിലടിക്കലേല്ല? പാഞ്ചാലിയുടെ കാര്യെത്തക്കാൾ എല്ലാർക്കും ഇഷ്ടം ഇപ്പോ പത്മാവതിയെ കാണാനേല്ല... ഗോമാതാവിനെ മനസ്സിൽ പ്രാർഥിച്ചാ ഞാനീ വീരപരീക്ഷക്ക് വന്നത്... എന്താ ഈ ചാക്യാർക്ക് ഇവിടെനിന്ന് പുറത്തുപോകണ്ടെ... വിധികർത്താക്കളെ ചൂണ്ടി കുട്ടിച്ചാക്യാർ പൊട്ടിച്ചു... എഴുത്തുകാരുടെ കാര്യം ഇപ്പോൾ കേമാ... എപ്പോഴാണ് തല പോകുന്നതെന്ന് പറയാൻ പറ്റില്ല. പേടിക്കണ്ട... തലയല്ല, ചിലപ്പോൾ കൈയും വെട്ടിമാറ്റുന്ന വീരശൂരന്മാരും ധാരാളമുേണ്ട... സുബ്രഹ്മണ്യെൻറ ആക്ഷേപഹാസ്യം വർത്തമാനകാലസംഭവങ്ങളുടെ സാക്ഷ്യമായി. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഒ.കെ. സുബ്രഹ്മണ്യൻ. അഞ്ചു വർഷം തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ വിജയിയായിരുന്ന ഒ.കെ. പരമേശ്വരെൻറ സഹോദരനാണ്. പടം.. sp photo O K SUBRAHAMAIYAN NAMPOOTHIRI- HS BOYS CHAKKIYARKOOTH- GHSS KUNHIMANGALAM സുബ്രഹ്മണ്യൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.