കതിരൂർമേഖലയിൽ തെരുവുനായ്​ ആക്രമണം; 17​ പേര്‍ക്ക് കടിയേറ്റു, ഒരാൾക്ക്​ ഗുരുതരം

തലശ്ശേരി: കതിരൂർമേഖലയിലെ വിവിധ പ്രദേശങ്ങളില്‍ 17 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. മുഖത്ത് മാരകമായി കടിയേറ്റ കതിരൂര്‍ പുല്യോട്ടെ കടത്തനാടന്‍ മാധവിയെ (81) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തലശ്ശേരി ജനറൽ ആശുപത്രിയില്‍ ചികിത്സതേടി. വ്യാഴാഴ്ച വൈകീട്ട് നാലിന് പുല്യോട്, കാരക്കുന്ന്, പൊക്കായിമുക്ക്, കൂറ്റേരിച്ചാല്‍ എന്നിവിടങ്ങളില്‍ വെച്ചാണ് നായുടെ കടിയേറ്റത്. കതിരൂര്‍ കാരക്കുന്നിലെ കെ.പി. നിര്‍മല (48), അംഗൻവാടി അധ്യാപിക ആതിരയില്‍ ടി.കെ. രാധ (43), മൗവ്വഞ്ചേരി ഹൗസില്‍ ടി. അജിത (44), റുക്‌സാന മന്‍സിലില്‍ മുഹമ്മദ് (68), അര്‍ഷാദ് മന്‍സിലില്‍ ഷാഹിദ (34), റുബീന ഹൗസില്‍ അഫ്‌സത്ത് (60), ഷാമില്‍ (12), താഴെവീട്ടില്‍ പ്രവീണ (38), കൂറ്റേരിച്ചാല്‍ അതുല്യ നിവാസില്‍ അതുല്യ (17), പൊക്കായിമുക്കിലെ എം. രാഘവന്‍ (65), പൊട്ടന്‍പാറയിലെ പാലോറൻ ഹൗസിൽ മോഹനന്‍ (50), മേേല ചൊവ്വയിലെ ബാബു (60), കൂറ്റേരിച്ചാലിലെ വി. രാജന്‍ (63), അലീമ മന്‍സിലില്‍ മിനാന്‍ (15), സതി (69), കൊളശ്ശേരിയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി പി. ബാബുസേട്ട് (20) എന്നിവരാണ് ജനറൽ ആശുപത്രിയില്‍ ചികിത്സതേടിയത്. അംഗൻവാടി യോഗത്തിനുപോയി മടങ്ങുമ്പോഴാണ് രാധക്ക് കടിയേറ്റത്. മുഹമ്മദി​െൻറ മൂക്കിനാണ് പരിക്ക്. വീട്ടുമുറ്റത്ത് അടിച്ചുവാരുമ്പോഴാണ് ഷാഹിദക്ക് കടിയേറ്റത്. പെയിൻറിങ് തൊഴിലാളിയായ ബാബുസേട്ടിന് പണിസ്ഥലത്തുവെച്ചാണ് കടിയേറ്റത്. പരിക്കേറ്റവരെ എ.എന്‍. ഷംസീര്‍ എം.എല്‍.എ, തലശ്ശേരി നഗരസഭാംഗം എം.പി. അരവിന്ദാക്ഷൻ, സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ, വൈസ് പ്രസിഡൻറ് പി.പി. സനില്‍, ശ്രീജിത്ത്‌ ചോയന്‍, കെ.വി. പവിത്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പൂച്ചയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക് തലശ്ശേരി: പൂച്ചയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് മിയാന ഹൗസില്‍ റിഷാന്‍ (18), പാലയാട് ആരാധനയില്‍ സന്തോഷ് (45) എന്നിവർക്കാണ് പൂച്ചയുടെ കടിയേറ്റത്. ഇവരെ തലേശ്ശരി ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.