മുന്‍ഗണന വിഭാഗം: അപേക്ഷകര്‍ ഹാജരാകണം

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചതിനുശേഷം മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ നല്‍കി അദാലത്തില്‍ ഹാജരാകാത്തവര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ വിചാരണക്ക് ഹാജരാകണം. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ അപേക്ഷകര്‍ ഈ മാസം അഞ്ചിനും ചെറുവത്തൂര്‍ പഞ്ചായത്തിലെ അപേക്ഷകര്‍ ആറിനും രാവിലെ 10നും ഉച്ച രണ്ടിനും ഇടയിലായി ഹാജരാകണം. മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദം തെളിയിക്കുന്ന രേഖകള്‍സഹിതം ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.