എയ്​ഡ്​സ്​ ദിനാചരണം തുടങ്ങി

കണ്ണൂർ: ലോക എയ്ഡ്‌സ് ദിനത്തി​െൻറ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ ബൈക്ക്‌റാലി, ദീപം തെളിക്കൽ എന്നിവ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് പരിസരത്ത് വൈകീട്ട് ബൈക്ക്‌ റാലിയും ദീപംതെളിക്കലും നടന്നു. വെള്ളിയാഴ്ച രാവിലെ 8.30ന് ബോധവത്കരണ റാലിയും തുടർന്ന് ഒമ്പത് മണിക്ക് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലതല ഉദ്ഘാടനവും എച്ച്‌.ഐ.വി-എയ്ഡ്‌സ് ബാധിതരുടെ സംഗമവും നടക്കും. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മജീഷ്യൻ പ്രീത് അഴീക്കോടാണ് കണ്ണുകെട്ടി ബൈക്ക് റാലിക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.