'എല്ലാവര്‍ക്കും വീട്' പദ്ധതിയുടെ ആദ്യഗഡു വിതരണംചെയ്തു

കാഞ്ഞങ്ങാട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള എല്ലാവര്‍ക്കും വീട് പദ്ധതിയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ ഉപഭോക്താക്കള്‍ക്ക് ആദ്യഗഡു വിതരണംചെയ്തു. പി. കരുണാകരന്‍ എം.പി ഉദ്ഘാടനംചെയ്തു. 530 ഗുണഭോക്താക്കള്‍ക്കുള്ള ഭവനനിർമാണ ധനസഹായത്തി‍​െൻറ ഒന്നാം ഗഡുവാണ് വിതരണംചെയ്തത്. നഗരത്തിലെ ഭവനരഹിതരായവരെ കുടുംബശ്രീ മുഖാന്തരം സർവേനടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഒരു ഗുണഭോക്താവിന് മൂന്നരലക്ഷം രൂപയാണ് നല്‍കുന്നത്. സ്വന്തമായി സ്ഥലമുള്ളവര്‍ക്കാണ് പദ്ധതി ഉപകാരപ്പെടുന്നത്. ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷതവഹിച്ചു. വൈസ്ചെയര്‍പേഴ്സൻ എൽ. സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍. ഉണ്ണികൃഷ്ണൻ, ടി.വി. ഭാഗ്യരതി, എം.വി. ജാഫര്‍ മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍മാരായ മുഹമ്മദ്കുഞ്ഞി, പി. നാരായണന്‍, നഗരസഭ സെക്രട്ടറി കെ. മനോഹരൻ, വിപിന്‍മാത്യു, കെ. പവിത്രി, പി. പ്രേമൻ, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.