12കാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

തളിപ്പറമ്പ്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത് പൊലീസിലേൽപിച്ചു. തോട്ടാറമ്പിൽ താമസിക്കുന്ന അരിപ്പാമ്പ്ര സ്വദേശി രമേശനാണ് (40) പെൺകുട്ടിയെ നിരവധിതവണ ക്രൂരമായി പീഡിപ്പിച്ചത്. തളിപ്പറമ്പ് നഗരസഭ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി പട്ടുവം പഞ്ചായത്തിലെ ഒരു യു.പി സ്കൂൾ വിദ്യാർഥിനിയാണ്. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി സ്കൂൾ അധികൃതരോട് സംഭവം പറഞ്ഞത്. ഇവർ ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ വീട്ടിൽവെച്ചാണ് പത്താം വയസ്സിൽ ആദ്യമായി പീഡിപ്പിച്ചതത്രെ. പിന്നീട് നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പറയുന്നു. പീഡനവിവരം അറിഞ്ഞ നാട്ടുകാർ ചൊവ്വാഴ്ച വൈകീട്ട് രമേശനെ പിടികൂടി കൈകാര്യംചെയ്ത് പൊലീസിലേൽപിച്ചു. ഇയാൾ പൊലീസ് കാവലിൽ ആശുപത്രിയിൽ ചിത്സയിലാണ്. ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റുചെയ്യും. കോളജ് വിദ്യാർഥിയുടെ പാതിമീശയെടുത്ത സീനിയർ വിദ്യാർഥികൾക്കെതിരെ കേസ് തളിപ്പറമ്പ്: കോളജ് വിദ്യാർഥിയെ ബലമായി പിടിച്ചുകൊണ്ടുപോയി പാതിമീശ വടിച്ചുകളഞ്ഞ് മർദിച്ച സംഭവത്തിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഏഴ് സീനിയർ വിദ്യാർഥികളുടെ പേരിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പ്രിൻസിപ്പലി​െൻറ പരാതിയിൽ ഐ.പി.സി 341, 370 (2), 323 വകുപ്പുകൾ പ്രകാരവും കേരള റാഗിങ് നിരോധന നിയമപ്രകാരവുമാണ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ച 12.30ഒാടെ പള്ളിയിലേക്ക് പോകാനായി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും പുറത്തിറങ്ങിയ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥി കാര്യാമ്പലം ബിക്കിരി ഹൗസിൽ മുഹമ്മദ് അസ്ലമിനെയാണ് (18) സീനിയർ വിദ്യാർഥികൾ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പാതിമീശ വടിച്ചെടുത്തത്. കുതറിമാറാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദിക്കുകയും ചെയ്തുവത്രെ. റാഗിങ് നടത്തിയ ഞാറ്റുവയലിലെ മുഹമ്മദ് ഷാസ്, ചപ്പാരപ്പടവിലെ എം. ഷാനിബ്, കരിമ്പം സ്വദേശികളായ നൂഹ് അബ്ദുല്ല, സി. മുഹമ്മദ് ഫാസിൽ, തളിപ്പറമ്പ് മന്നയിലെ കെ.വി.പി. മർസൂഖ്, അള്ളാംകുളത്തെ മഹ്സൂഖ് മൻസൂർ, സലാമത്ത് നഗറിലെ സി. അസ്ഹറുദ്ദീൻ എന്നിവരെ കോളജിൽനിന്നും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.