സ്വാതന്ത്ര്യ ദിനാഘോഷം

പയ്യന്നൂർ: അന്നൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ഭവനിൽ പതാക ഉയർത്തി. ഇ. കൃഷ്ണ പൊതുവാൾ, പി. പത്മനാഭൻ, സി.കെ. ദിവാകരൻ, കെ.സി. സ്മിത, കെ.ടി. ഹരീഷ് എന്നിവർ സംസാരിച്ചു. കണ്ടോത്ത് 65-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡൻറ് കെ. ജയരാജ്, പള്ളിപ്പുറം രാഘവൻ, കെ.കെ. ഫൽഗുനൻ, കെ.എം. സുകുമാരൻ, കെ.യു. ജഗദീശൻ, ഒ.കെ. കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. അന്നൂർ യു.പി സ്കൂളിൽ പ്രഥമാധ്യാപിക കെ.പി. രമണി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കെ.പി. മനോജി​െൻറ അധ്യക്ഷതയിൽ സ്കൂൾ മാനേജർ കെ. രാമചന്ദ്രൻ ഉദ്ഘാടനവും വിവിധ എൻഡോവ്മ​െൻറുകളുടെ വിതരണവും നിർവഹിച്ചു. രവി ഏഴോം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ടി.കെ. പ്രിയ, സി. രാഘവൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ പയ്യന്നൂർ ഉപ്പുസത്യഗ്രഹ സ്മാരകം ശുചീകരിച്ചു. അധ്യാപകരായ പി. ജയരാജൻ, പി.വി. പത്മനാഭൻ, പ്രീതി എന്നിവർ സംസാരിച്ചു. പ്രോംഗ്രാം കോഒാഡിനേറ്റർ കെ.പി. ധനരാജൻ, എം. അരുണ, എം. രജീഷ്, കെ.വി. സുനിൽ കുമാർ, എം. കലേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.