കണ്ണൂർ സിറ്റി: നിയമം ലംഘിച്ച് അമിതഭാരം കയറ്റിയുള്ള ലോറികളുടെ സഞ്ചാരം ബൈക്ക് യാത്രികരുൾെപ്പടെയുള്ളവർക്ക് ഭീഷണിയാകുന്നു. ഇരുമ്പ് പൈപ്പുകൾ ഉൾെപ്പടെ കുത്തിക്കയറ്റിയ ലോറികളാണ് കാൽനടക്കാർക്കും ചെറുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ദുരിതം വിതക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂർ സിറ്റിയിലൂടെ അപകടകരമായി വന്ന ലോറി കണ്ട് ഇരുചക്ര വാഹനങ്ങളുൾെപ്പടെയുള്ള ചെറുവാഹനങ്ങൾ റോഡരികിൽ നിർത്തിയിടുകയായിരുന്നു. കണ്ണൂരിൽനിന്നും സിറ്റി വഴിയാണ് കർണാടക രജിസ്‌ട്രേഷനിലുള്ള വലിയ ലോറിയിൽ പരിധിയിലധികം വലിയ ഇരുമ്പ് പൈപ്പ് കയറ്റി പോയത്. നാലോളം വലിയ ഇരുമ്പ് പൈപ്പും മറ്റു അനുബന്ധ സാധനങ്ങളുമായിരുന്നു ലോറിയിൽ. പ്ലാറ്റ് ഫോമിൽ നിന്നും പുറത്തേക്കും രണ്ടു വശത്തേക്കും തള്ളിനിൽക്കുന്ന നിലയിലാണ് പൈപ്പുകളും സാധനങ്ങളും കയറ്റിയിരുന്നത്. മുന്നിലും പിന്നിലും ചുവന്ന ലൈറ്റ് ഘടിപ്പിച്ച് വേണം ഇതുപോലുള്ള സാധനങ്ങൾ കൊണ്ടുപോകാനെന്ന നിയമം നിലവിലുണ്ടെങ്കിലും ഇതൊന്നും പാലിക്കുന്നില്ല. ചില വാഹനങ്ങളിൽ ചുവന്ന നിറത്തിലുള്ള തുണിക്കഷണങ്ങൾ കെട്ടാറുണ്ട്. പത്തോളം സ്‌കൂളുകളുള്ള സിറ്റി റോഡിലൂടെ ലോറി പോയത് രാവിലെ പത്ത് മണിയോടെയാണ്. സ്റ്റേഡിയം കോർണറിൽനിന്നും പുതിയ സ്റ്റാൻഡ്-സിറ്റിവരെ ഈ വാഹനത്തിന് പിറകിലായി ഭയത്തോടെയാണ് യാത്ര ചെയ്തതെന്ന് ഇരുചക്ര വാഹന യാത്രക്കാരനായ സിറ്റി സ്വദേശി ആഷിഖ് പറഞ്ഞു. കർശന പരിശോധനകളൊന്നും നടത്താത്തതിനാലാണ് ഇത്തരത്തിൽ അമിതഭാരം കയറ്റി ഹെവി വാഹനങ്ങൾ നിർബാധം സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.