കെ.എസ്​.ടി.പി റോഡ് തകർച്ച: എം.എൽ.എയും സംഘവും സന്ദർശിച്ചു

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വിള്ളലുണ്ടായ ഭാഗങ്ങൾ ടി.വി. രാജേഷ് എം.എൽ.എയും സംഘവും സന്ദർശിച്ചു. എരിപുരം, ചെറുതാഴം, ചെറുകുന്ന് പഞ്ചായത്തിലെ പള്ളിച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡിൽ വിള്ളലുണ്ടായത്. വിള്ളലുകളുണ്ടായ സ്ഥലങ്ങളിൽ റീ മെക്കാഡം ടാറിങ് നടത്തും. റോഡിന് സമാന്തരമായി നിർമിക്കുന്ന െഡ്രയിനേജ് ശാസ്ത്രീയ രീതിയിലല്ലെന്ന് പരാതിയുയർന്നിട്ടുണ്ട്. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസൻ കുഞ്ഞി, എൻ. നരസിംഹം (ആർ.ഡി.എസ്), കെ.എസ്.ടി.പി ഉദ്യോഗസ്ഥൻ പി.കെ. ദിവാകരൻ എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.