അക്രമരാഷ്​​്ട്രീയം: സി.പി.എം ഇരട്ടത്താപ്പ് അനുവദിക്കില്ല -^ശോഭാ സുരേന്ദ്രൻ

അക്രമരാഷ്്ട്രീയം: സി.പി.എം ഇരട്ടത്താപ്പ് അനുവദിക്കില്ല --ശോഭാ സുരേന്ദ്രൻ മാഹി: സമവായചർച്ച ഒരുഭാഗത്തും വെട്ടുകത്തിരാഷ്ട്രീയം മറുഭാഗത്തുമായുള്ള സി.പി.എമ്മി​െൻറ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാഹി നഗരസഭ മൈതാനിയിൽ പുതുച്ചേരിയിലെ മൂന്ന് ബി.ജെ..പി അംഗങ്ങളായ നോമിനേറ്റഡ് എം.എൽ.എമാർക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അറവുമാടുകളെപ്പൊലെ കഴുത്ത് വെച്ചുകൊടുക്കാൻ ബി.ജെ.പി പ്രവർത്തകർ തയാറല്ല. മാർക്സിസ്റ്റ് പാർട്ടിക്കുവേണ്ടി മാത്രം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മാഹി മേഖലാ കമ്മിറ്റി നടത്തിയ പരിപാടിയിൽ പ്രസിഡൻറ് സത്യൻ കുനിയിൽ അധ്യക്ഷത വഹിച്ചു. നോമിനേറ്റഡ് എം.എൽ.എമാരായ വി. സ്വാമിനാഥൻ, എസ്. ശെൽവ ഗണപതി, ടി.ആർ. ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രവി ചന്ദ്രൻ, തങ്ക വിക്രമൻ, വി.പി. സുരേന്ദ്രൻ, ബദറുദ്ദീൻ, പി. ദാമോദരൻ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.