അനുസ്മരണം 16ന്

മാഹി: മാഹി വിമോചനദിനമായ ആഗസ്റ്റ് 16ന് ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ വിമോചനപോരാളികളെ അനുസ്മരിക്കും. ഉച്ച മൂന്നിന് ശ്രീനാരായണ കോളജിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിമോചനപോരാളികളുടെ ഛായാപടവും ജീവിതരേഖയും അനാവരണം ചെയ്യുന്ന കൈപ്പുസ്തകം മുൻ മന്ത്രി ഇ. വത്സരാജ് പ്രകാശനം ചെയ്യും. ചടങ്ങിൽ നിർധന കുടുംബാംഗങ്ങൾക്ക് ഓണം-ബക്രീദ് കിറ്റുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചാലക്കര പുരുഷു, ടി.എം. സുധാകരൻ, ദാസൻ കാണി, എം.പി. ഇന്ദിര, ടി.എ. ലതീബ്, കെ.വി. ജയകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.