ആധാറി​െൻറ പേരിൽ ആനുകൂല്യം നിഷേധിച്ചാൽ നടപടി​

ആധാറി​െൻറ പേരിൽ ആനുകൂല്യം നിഷേധിച്ചാൽ നടപടി ന്യൂഡൽഹി: ആധാർ ഇല്ലാത്തതി​െൻറ പേരിലോ അതി​െൻറ ആധികാരികത സംശയിച്ചോ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ 116 കോടി ജനങ്ങളിൽ 99 ശതമാനത്തിനും ആധാറുണ്ട്. ആധാറി​െൻറ പേരുപറഞ്ഞ് ആരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കരുത്. പ്രാദേശിക തലത്തിലെ ഇത്തരം നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈകാര്യം ചെയ്യണം –അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.