മൊബൈൽ കടയിൽ മോഷണം

പഴയങ്ങാടി: നെരുവമ്പ്രം ടൗണിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തി. വിലപിടിപ്പുള്ള പത്ത്‌ മൊെബെലുകളും രണ്ട്‌ ടാബും നഷ്ടപ്പെട്ടതായി കടയുടമ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പരിയാരം സ്വദേശി കെ.പി. റഹീസി​െൻറ ഉടമസ്ഥതയിലുള്ള നെരുവമ്പ്രത്തെ സെൽ ഗാലറി എന്ന ഷോപ്പിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്‌. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.