മലർവാടി കലാസാഹിത്യ വേദി ഉദ്ഘാടനം

തളിപ്പറമ്പ്: അൽ മദ്റസത്തുൽ ഇസ്ലാമിയ മലർവാടി കലാസാഹിത്യ വേദിയുടെ പുതിയ അധ്യയന വർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി.സി.പി. ഉസ്മാൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.വി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എം. ജലാൽ ഖാൻ, ഇഹ്സാൻ മസ്ജിദ് മദ്റസ പരിപാലന കമ്മിറ്റി പ്രസിഡൻറ് പി.പി. മൊയ്തീൻ കുട്ടി, കെ.കെ. ഖാലിദ്, ഫാത്തിമ അരിയിൽ എന്നിവർ സംസാരിച്ചു. ഇഹ്സാൻ ട്രസ്റ്റ് മെംബർ സി. മുഹമ്മദ് അശ്റഫ്, ജമാ അത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയ കമ്മിറ്റിയംഗം സൗദ ഹനീഫ് എന്നിവർ സംബന്ധിച്ചു. മദ്റസ കോഓഡിനേറ്റർ സി.കെ. മുനവ്വിർ സ്വാഗതവും മദ്റസ ലീഡർ സഹൽ സത്താർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾക്ക് ഹാഫിദ് ഇൻസിമാം, ഷംല കാക്കഞ്ചാൽ, ഷഹനാസ് ഷിഹാബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.