എസ്.എഫ്.ഐ സ്​റ്റുഡൻറ്​ മാർച്ച് ഇന്നു തുടങ്ങും

കണ്ണൂർ: ജനാധിപത്യ മതനിരപേക്ഷ കലാലയത്തിനായ് എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡൻറ് മാർച്ച് എന്ന പേരിൽ ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ രണ്ടു മേഖല ജാഥകൾ സംഘടിപ്പിക്കും. ജില്ല സെക്രട്ടറി മുഹമ്മദ് സിറാജ് ലീഡറും ജോ. സെക്രട്ടറി ഷിബിൻ കാനായി ഉപലീഡറും ജോ. സെക്രട്ടറി കിരൺ കരുണാകരൻ മാനേജറുമായ തെക്കൻ മേഖല ജാഥ ചൊക്ലി ഗവ. കോളജിൽ രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. എം.ജി കോളജ്, ബ്രണ്ണൻ കോളജ്, സർവകലാശാല കാമ്പസ് പാലയാട്, ഗവ. പോളിടെക്നിക് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം എസ്.എൻ കോളജിൽ സമാപിക്കും. ജില്ല പ്രസിഡൻറ് പി.എം. അഖിൽ ജാഥ ലീഡറും വൈസ് പ്രസിഡൻറ് കെ. മനുരാജ് ഉപലീഡറും ജോ. സെക്രട്ടറി സി.പി. ഷിജു മാനേജറുമായ വടക്കൻ മേഖല ജാഥ പെരിങ്ങോം ഗവ. കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്യും. മാത്തിൽ ഗുരുദേവ് കോളജ്, പയ്യന്നൂർ വനിത പോളി, പയ്യന്നൂർ കോളജ്, മാടായി കോളജ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.