കണ്ണൂർ: 2020-, 2024, -2028 ഒളിമ്പിക്സുകളിൽ കേരളീയരായ കായിക താരങ്ങളെ മെഡൽ നേടുന്നതിന് സജ്ജരാക്കാനായി സംസ്ഥാന സ്പോർട്സ് കൗൺസിലും സംസ്ഥാന സർക്കാറും സംയുക്തമായി ആവിഷ്കരിച്ച ഓപറേഷൻ ഒളിമ്പിയ പദ്ധതിയിലേക്ക് ഫെൻസിങ് താരങ്ങളെ തെരഞ്ഞെടുക്കും. ആഗസ്റ്റ് 13ന് രാവിലെ ഒമ്പതു മുതൽ തലശ്ശേരി സായ് സെൻററിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്പോർട്സ് കൗൺസിലിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഓപറേഷൻ ഒളിമ്പിയ ഫെൻസിങ് സെൻററിൽ ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഫെൻസിങ് പരിശീലകരിൽനിന്നും പരിശീലനം ലഭിക്കും. താമസം, ഭക്ഷണം വിദ്യാഭ്യാസം, ദേശീയ--അന്തർേദശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം എന്നിവയും ലഭിക്കും. 10നും 14നും ഇടയിൽ പ്രായമുള്ളവർ, 14 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നീ രണ്ടു വിഭാഗങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. 10---14 വിഭാഗത്തിൽ തുടക്കക്കാർക്കും പങ്കെടുക്കാം. ഇൻറർനാഷനൽ ഫെൻസിങ് ഫെഡറേഷൻ അംഗീകരിച്ച അന്തർദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർ, പങ്കെടുത്തവർ, ദേശീയ വ്യക്തിഗത മത്സരങ്ങളിൽ മെഡൽ നേടിയവർ, ദേശീയ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ നാലു മുതൽ എട്ടുവരെ റാങ്കിൽ ഉൾപ്പെട്ടവർ, ദേശീയ ടീം ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർ, ദേശീയ തലത്തിൽ പങ്കെടുത്തവർ, സംസ്ഥാന തലത്തിൽ സ്വർണമെഡൽ നേടിയവർ എന്നീ യോഗ്യതയുള്ളവർക്ക് 14 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സംസ്ഥാന-, ദേശീയ അന്തർദേശീയ തലത്തിലുള്ള ഫെൻസിങ് സർട്ടിഫിക്കറ്റുകൾ, ആവശ്യമായ കളിയുപകരണങ്ങൾ എന്നിവ സഹിതം 13ന് രാവിലെ എട്ടിന് തലശ്ശേരി സായ് സെൻററിൽ എത്തിച്ചേരണമെന്ന് ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.