ആയിക്കരയിൽ മത്സ്യബന്ധന തൊഴിലാളികളുടെ ഉപരോധം

കണ്ണൂർ: ആയിക്കരയിൽ ഇൻബോർഡ് വള്ളം മണൽ തിട്ടയിലിടിച്ചു തകർന്നതിൽ പ്രതിഷേധിച്ച് മത്സ്യബന്ധന തൊഴിലാളികൾ ഉപരോധ സമരം നടത്തി. ആയിക്കര മാപ്പിള ബേ ഹാർബറിനോടുള്ള അധികൃതരുടെ അനാസ്ഥ കാരണമാണ് അടിക്കടി അപകടമുണ്ടാകുന്നതെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ഹാർബർ എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചത്. ഞായറാഴ്ച നടന്ന അപകടത്തിൽ ടി. ബാബുവി​െൻറ ഉടമസ്ഥതയിലുള്ള ചെഗുേവര എന്ന വലിയ ഇൻബോർഡ് വള്ളമാണ് കരക്കടിഞ്ഞു നാശനഷ്ടങ്ങൾ സംഭവിച്ചത്. ഉപരോധം ഫാ. ദേവസി ഈരത്തറ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രതാപൻ അധ്യക്ഷത വഹിച്ചു. കെ. ശഹറാസ്, എൻ.പി. ശ്രീനാഥ്, മുഹമ്മദ്, സത്യനാഥൻ, കെ. രാജീവൻ, രാജൻ, സുദർശനൻ എന്നിവർ സംസാരിച്ചു. കെ.കെ. അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. ഉപരോധം വൈകീട്ട് നാലുവരെ നീണ്ടു. സിറ്റി എസ്.ഐമാരായ ശ്രീഹരി, ദിനേശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ മാസം മണൽത്തിട്ടയിലിടിച്ചു നിരവധി അപകടങ്ങളാണ് നടന്നത്. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ചയും തൊഴിലാളികൾ പണിമുടക്ക് നടത്തിയിരുന്നു. രണ്ടു ദിവസത്തെ പണിമുടക്ക് കാരണം മത്സ്യക്ഷാമവും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പത്തിന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഹാർബർ ഗേറ്റിന് മുൻവശം സത്യഗ്രഹ സമരം സംഘടിപ്പിക്കും. ഡ്രഡ്ജിങ് എത്രയും പെെട്ടന്ന് നടത്തണമെന്നും അതിൽ ഒരു തീരുമാനമാവാതെ സമരത്തിൽനിന്നു പിന്നോട്ടുപോകില്ലെന്നും സമരസമിതി അറിയിച്ചു. ഇന്ന് കലക്ടേററ്റിൽ യോഗം കണ്ണൂർ: ആയിക്കരയിലെ പ്രശ്നം പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കലക്ടേററ്റിൽ എ.ഡി.എമ്മി​െൻറ നേതൃത്വത്തിൽ ചർച്ച നടക്കും. ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥർ ഉൾപ്പെെട സംബന്ധിക്കും. തിങ്കളാഴ്ച ഫിഷറീസ് മന്ത്രിയുമായി കടന്നപ്പള്ളി ചർച്ച നടത്തി. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടതു ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര​െൻറ ഒാഫിസിൽനിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.