ബോധവത്​കരണവും അനുമോദനവും

ചൊക്ലി: ഒളവിലം മദ്റസത്തുൽ റഹ്മാനിയയുടെ നേതൃത്വത്തിൽ രക്ഷാകർതൃ നടന്നു. ചടങ്ങിൽ സമസ്ത പൊതുപരീക്ഷയിൽ ഏഴാം ക്ലാസിൽ ജില്ലതലത്തിൽ ഒന്നാം റാങ്ക് നേടിയ ഹിബ അൻവർ, പെരിങ്ങത്തൂർ റേഞ്ചിൽ ഏഴാം ക്ലാസിൽ രണ്ടാം റാങ്ക് നേടിയ നദ ഫാത്തിമ മഹറൂഫ്, ആമിന ഷസ നൗഷാദ്, സന ഫാത്തിമ സലാം, ടി.കെ. നൈഫ മുനീർ എന്നീ വിദ്യാർഥിനികളെ അനുമോദിച്ചു. ഷമീർ നിസാമി ഉദ്ഘാടനംചെയ്തു. ഒ. അബൂബക്കർ ഹാജി അധ്യക്ഷതവഹിച്ചു. മുഹമ്മദ് ഫൈസൽ അസ്ഹദി മുഖ്യപ്രഭാഷണം നടത്തി. വി.കെ. ഖാലിദ്, കെ.പി. കാദർ, എം. സുലൈമാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി. സഫീർ സ്വാഗതവും എൻ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.