സഹകരണ ഭേദഗതി ബിൽ സബ്​ജക്​ട്​ കമ്മിറ്റിക്ക്​ വിട്ടു

തിരുവനന്തപുരം: കേരള സഹകരണ സംഘം ഭേദഗതി ഒാർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ ചർച്ചകൂടാതെ സബ്ജക്ട് കമ്മിറ്റി പരിഗണനക്ക് അയച്ചു. ജില്ല സഹകരണ ബാങ്കുകളിൽ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കും അർബൻ സഹകരണ സംഘങ്ങൾക്കും മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഒരു സംഘത്തിലെ ഏതൊരംഗത്തിനും തുടർച്ചയായി രണ്ടു കാലയളവിൽ കൂടുതൽ പ്രസിഡൻറ്, വൈസ്പ്രസിഡൻറ് പദവി വഹിക്കാൻ അർഹതയുണ്ടാവില്ല. ജില്ല ബാങ്കുകളിൽ പരമാവധി ഒരു വർഷത്തേക്ക് അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.