പയ്യന്നൂർ നിയോജക മണ്ഡലത്തിൽ അവലോകന യോഗം ചേർന്നു

പയ്യന്നൂർ:- നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 2016-17 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന 19 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 85 ലക്ഷം രൂപ ചെലവിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ്, 50 ലക്ഷം രൂപ ചെലവിൽ വെള്ളൂർ ഗവ. എൽ.പി സ്കൂളിൽ നടത്തുന്ന ക്ലാസ് റൂം നിർമാണം, പന്ത്രണ്ട് റോഡ് നിർമാണ പ്രവൃത്തികൾ എന്നിവ ഇതിൽപെടും. ഇതിൽ ആറ് പ്രവൃത്തികളുടെ ടെൻഡർ നടപടി പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. പയ്യന്നൂർ മണ്ഡലത്തിലെ സമ്പൂർണ വൈദ്യുതീകരണത്തിനായി മാറ്റിവെച്ച 25 ലക്ഷം രൂപ പൂർണമായും ഉപയോഗിച്ചതായി കെ.എസ്.ഇ.ബി എൻജിനീയർ അറിയിച്ചു. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള ബാക്കി പ്രവൃത്തികൾ മാർച്ചിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഫിനാൻസ് ഓഫിസ്, പൊതുമരാമത്ത്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, എൽ.എസ്.ജി.ഡി എന്നീ വകുപ്പുകളിലെ എൻജിനീയർമാർ, പയ്യന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.