ഓണം^ബക്രീദ് ഖാദിമേള തുടങ്ങി

ഓണം-ബക്രീദ് ഖാദിമേള തുടങ്ങി പയ്യന്നൂർ: ഖാദി കേന്ദ്രത്തിൽ ഓണം-ബക്രീദ് ഖാദിമേള തുടങ്ങി. ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം. സഞ്ജീവൻ ആദ്യ വിൽപന നിർവഹിച്ചു. ഖാദി കേന്ദ്രം ഡയറക്ടർ ഇൻ ചാർജ് എൻ. നാരായണൻ, ബോർഡ് ഡയറക്ടർ വി.വി. അജയകുമാർ, പ്രോജക്ട് ഓഫിസർ പി. സുരേശൻ, പി.വി. ഹസൻകുഞ്ഞി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.