കാൻലൂം @ ഒാൺലൈൻ

കണ്ണൂർ: ജില്ലയിലെ കൈത്തറി ഉൽപന്നങ്ങളെ ഓൺലൈൻ വിപണിയിലെത്തിക്കാൻ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് വമ്പിച്ച പ്രതികരണം. കാൻലൂം (\RCannLoom\S) എന്ന ബ്രാൻഡ് നാമത്തിൽ ജില്ലയിലെ 14 കൈത്തറി സൊസൈറ്റികളാണ് ഇലക്േട്രാണിക് വ്യാപാരസ്ഥാപനമായ ആമസോണിൽ തങ്ങളുടെ 400ലേറെ കൈത്തറി ഉൽപന്നങ്ങൾ വിൽപനക്കായിെവച്ചിരിക്കുന്നത്. ഷർട്ട്, മുണ്ട്, സാരി, ചെറുകിടക്ക, കിടക്കവിരി, തലയണ ഉറ, വാനിറ്റി ബാഗ് തുടങ്ങി ചവിട്ടികൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ഓർഡറുകളാണ് ഇതിനകം ലഭിച്ചത്. www.amazon.in/handloom എന്ന വെബ്അഡ്രസിൽ ഇവ ലഭിക്കും. ലൂംസ് ഒാഫ് കണ്ണൂർ എന്ന പ്രത്യേകവിഭാഗം തന്നെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ കൂടുതൽ സൊസൈറ്റികൾ ഓൺലൈൻ വ്യാപാരരംഗത്തേക്ക് വരണമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി പറഞ്ഞു. മൂന്നാമത് ദേശീയ കൈത്തറിദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വൈവിധ്യമായ കൈത്തറി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും സാധിക്കണം. ലഭിക്കുന്ന ഓർഡറുകൾക്ക് കൃത്യമായും സമയബന്ധിതമായും സാധനങ്ങൾ എത്തിച്ചുനൽകുകയെന്നതാണ് ഓൺലൈൻ വ്യാപാരരംഗത്ത് പ്രധാനം. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ കണ്ണൂരി​െൻറ കൈത്തറി ഉൽപന്നങ്ങൾ വാങ്ങാൻ താൽപര്യം കാണിക്കുന്നുണ്ട്. ഓണം, ബക്രീദ് പോലുള്ള ആഘോഷ വേളകളിൽ പ്രത്യേക വിലക്കുറവ് നൽകുന്ന കാര്യവും ആലോചിക്കാവുന്നതാണെന്നും ജില്ല കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.