തലശ്ശേരിയിലെ റോഡുകൾ തോടുകളായി: വാഹനയാത്ര ദുഷ്​കരം

തലശ്ശേരി: മഴ കനത്തതോടെ ടൗണിലെ റോഡുകളെല്ലാം ഉഴുതുമറിച്ച വയലുകൾ പോലെയായി. ദേശീയപാതയിലെയും നഗരപരിധിയിലെയും റോഡുകൾ തകർന്ന് വാരിക്കുഴികളായി മാറിയിട്ടും അധികൃതർക്ക് കുലുക്കമില്ല. നഗരത്തിലെ ഗതാഗതക്കുരുക്കി​െൻറ ഇപ്പോഴത്തെ മുഖ്യകാരണം റോഡുകളുടെ തകർച്ചയാണ്. ബസ്സ്റ്റാൻഡ് ഉൾപ്പെടെ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം യാത്ര ദുഷ്കരമായിട്ടുണ്ട്. പുതിയ ബസ്സ്റ്റാൻഡിേലക്കുള്ള പ്രവേശന കവാടത്തി​െൻറ മൂന്നുഭാഗത്തും കുഴികളിൽ ചളിെവള്ളം കെട്ടിനിൽക്കുകയാണ്. കുഴികളിലിറങ്ങി ബസുകളുടെ ആടിയുലഞ്ഞുളള യാത്രയിൽ ചളിവെള്ളവും കല്ലുകളും മുഴുവൻ വഴിയാത്രക്കാരുടെ ദേഹത്താണ് പതിക്കുന്നത്. നഗരപരിധിയിെല ഒരു കിലോമീറ്റർ ചുറ്റളവിലുളള ഭൂരിഭാഗം റോഡുകളും തകർന്നിട്ടുണ്ട്്. പഴയ ബസ്സ്റ്റാൻഡ്, ജനറൽ ആശുപത്രി പരിസരം, േലാഗൻസ് റോഡ്, പാട്യം കണാരൻ േറാഡ്, സി.സി ഉസ്മാൻ റോഡ്, എ.വി.കെ നായർ റോഡ്, എം.എം റോഡ്, ജൂബിലി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ടി.സി റോഡ് മേൽപാലം പരിസരം, ടൗൺഹാൾ റോഡ്, ചിറക്കര, ചേറ്റംകുന്ന്, കായ്യത്ത് റോഡ്, രണ്ടാംഗേറ്റ് പരിസരം, സൈദാർ പള്ളി റോഡ്, ജെ.ടി റോഡ് എന്നിവിടങ്ങളിലെല്ലാം ചെറുതും വലുതുമായ കുഴികളുണ്ട്. അടുത്തകാലത്തായി ടാറിങ്് നടത്തിയ റോഡുകളാണ് തകർന്നതിലേറെയും. മൂന്ന് മാസം മുമ്പ് ടാറിങ് നടത്തിയ എം.എം റോഡി​െൻറ മെറ്റലിളകി കല്ലുകൾ നാലുപാടുമായി ചിതറിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.