സി.സി.ടി.വി കാമറ സ്​ഥാപിച്ചു

തലശ്ശേരി: മുബാറക്ക എച്ച്.എസ്.എസിൽ . തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം സ്വിച്ച് ഒാൺ കർമം നിർവഹിച്ചു. പ്രസിഡൻറ് സി. ഹാരിസ് ഹാജി അധ്യക്ഷത വഹിച്ചു. എ.കെ. സക്കരിയ്യ, പ്രിൻസിപ്പൽ എൻ.വി. അഫ്സൽ, പ്രഫ. എ.പി. സുബൈർ, ഹെഡ്മാസ്റ്റർ കെ. മുസ്തഫ, ബഷീർ ചെറിയാണ്ടി, സി.എ. അബൂബക്കർ, ടി.എം. സാജിദ്, നിയാസ് അബൂട്ടി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രവർത്തനോദ്ഘാടനം തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിൽ നാഷനൽ സർവിസ് സ്കീം പ്രവർത്തനോദ്ഘാടനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാല അസി. രജിസ്ട്രാർ കെ.പി. മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ശംസുദ്ദീൻ പാലക്കോട്അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ ഒതായി, ഹുമയൂൺ കബീർ ഫാറൂഖി, മുഹമ്മദ് അഷറഫ്, ഷഹബാന ലത്തീഫ് എന്നിവർ സംസാരിച്ചു. ഹജ്ജ് പഠന ക്ലാസ് തലശ്ശേരി: പാറാൽ അറബിക് കോളജിൽ നടന്ന ഹജ്ജ് പഠനക്ലാസ് കണ്ണൂർ സർവകലാശാല അസി. രജിസ്ട്രാർ കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രഫ.ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, എം.പി. അഹമ്മദ് ബഷീർ, റമീസ് പാറാൽ, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.