തൊഴിലാളി പ്രശ്നം ഒത്തുതീർന്നു

കല്യാശ്ശേരി: എ വൺ മാർബിൾസ് അടച്ചുപൂട്ടിയതിനെ തുടർന്ന് ആനുകൂല്യത്തിനായി തൊഴിലാളികൾ നടത്തിയ സമരം ഒത്തുതീർന്നു. കമ്പനി ഓഫിസിൽ നടത്തിയ ചർച്ചയിൽ ഉയർന്ന ഒത്തുതീർപ്പ് വ്യവസ്ഥ തൊഴിലാളി യൂനിയനും മാനേജ്മ​െൻറും അംഗീകരിച്ചു. വ്യവസ്ഥ പ്രകാരം തൊഴിലാളികൾക്ക് പിരിച്ചുവിടൽ വേതനമടക്കമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ആഗസ്റ്റ് 15-ന് മുമ്പ് നൽകാൻ മാനേജ്‌മ​െൻറ് പ്രതിനിധികൾ ചർച്ചയിൽ സമ്മതിച്ചു. യൂനിയനെ പ്രതിനിധാനംചെയ്ത്സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. രാമചന്ദ്രൻ, പി. പ്രകാശൻ, സി. ശ്രീജേഷ് എന്നിവരും മാനേജ്മ​െൻറിനെ പ്രതിനിധാനംചെയ്ത് ബി. രാജേഷ് കുമാറും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.