മദ്യശാലകൾ പുനരാരംഭിക്കരുത്​ ^കെ.എൻ.എം

മദ്യശാലകൾ പുനരാരംഭിക്കരുത് -കെ.എൻ.എം കണ്ണൂർ: ദേശീയപാതയുടെ പേര് മാറ്റി മദ്യശാലകൾ പുനരാരംഭിക്കാനുള്ള സർക്കാറി​െൻറ നീക്കത്തിൽ കെ.എൻ.എം ജില്ല കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. മദ്യ നയം ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇസ്‌ലാഹി കോംപ്ലക്സിൽ ചേർന്ന യോഗം ജില്ല ചെയർമാൻ ഡോ. എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കെ.എൻ.എം. മദ്റസാധ്യാപകർക്കുള്ള ഏകദിന ശിൽപശാല ആഗസ്റ്റ് 12ന് രാവിലെ 9.30 മുതൽ ഇസ്‌ലാഹി കോംപ്ലക്സിൽ നടക്കും. യോഗത്തിൽ ജില്ല കൺവീനർ സി.സി. ശക്കീർ ഫാറൂഖി, പ്രഫ. ശംസുദ്ദീൻ പാലക്കോട്, അബ്ദുറഹ്മാൻ മാസ്റ്റർ ഉളിയിൽ, മുജാഹിദ് കൂത്തുപറമ്പ്, അബ്ദുറഷീദ് ടമ്മിടോൺ, അലി ശ്രീകണ്ഠപുരം, കെ. നിസാമുദ്ദീൻ സിറ്റി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.