യു.എഫ്​.ബി.യു കൺ​െവൻഷൻ

കണ്ണൂർ: ആഗസ്റ്റ് 22ന് നടക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുന്നതിന് ബാങ്ക് ജീവനക്കാരുടെ െഎക്യേവദിയായ യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയ​െൻറ ജില്ല കൺെവൻഷൻ തീരുമാനിച്ചു. എഫ്.ആർ.ഡി.െഎ ബിൽ തള്ളിക്കളയുക, മനഃപൂർവം കിട്ടാക്കടം വരുത്തുന്ന കോർപറേറ്റുകളെ ക്രിമിനൽ കുറ്റവാളികളായി പ്രഖ്യാപിക്കുക, ബാങ്ക്ലയന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കൺെവൻഷൻ കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനംചെയ്തു. ജില്ല കൺവീനർ എൻ.വി. ബാബു അധ്യക്ഷതവഹിച്ചു. ബെജി മുൻ അഖിലേന്ത്യ പ്രസിഡൻറ് എ.കെ. രമേശ് മുഖ്യപ്രഭാഷണം നടത്തി. താവം ബാലകൃഷ്ണൻ, കെ. അശോകൻ, ബേബി ആൻറണി, ജയഗോപാൽ എന്നിവർ സംസാരിച്ചു. ജി.വി. ശരത്ചന്ദ്രൻ സ്വാഗതവും ടി.ആർ. രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.