ജലസംരക്ഷണ കാമ്പയിൻ പ്രഖ്യാപനം

കണ്ണൂർ: 'മൂല്യമറിയുക, ജലം കാത്തുവെക്കുക' എന്ന പേരിൽ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ജില്ലതല ജലസംരക്ഷണ കാമ്പയിനി​െൻറ പ്രഖ്യാപനവും മാതൃക പദ്ധതികളുടെ ഉദ്ഘാടനവും എഴുത്തുകാരൻ എം. മുകുന്ദൻ നിർവഹിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് ചക്കിട്ടപാറയിലാണ് ചടങ്ങ്. വരുന്ന വേനലിൽ ജില്ലയിലെ വരൾച്ചയുടെ രൂക്ഷത കുറക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ മാതൃകാപദ്ധതികൾക്കാണ് ചക്കിട്ടപാറയിൽ തുടക്കംകുറിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.