മണൽതിട്ടയിലിടിച്ച്​ ബോട്ട്​ കരക്കടിഞ്ഞു

കണ്ണൂർ സിറ്റി : ആയിക്കരയിൽ മണൽതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു. പത്തു മണിക്കൂറിലേറെയുള്ള പരിശ്രമത്തിൽ ബോട്ടിനെ ആയിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ വെള്ളത്തിലേക്ക് തന്നെ തള്ളിവിടുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ആയിക്കര അറക്കൽ മ്യൂസിയത്തിന് മുന്നിലുള്ള തിട്ടയിലിടിച്ചായിരുന്നു സംഭവം. ടി. ബാബുവി​െൻറ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപെട്ടത്. വെള്ളത്തിലും മണലിലുമായി ആടിയുലഞ്ഞ വള്ളം ഇരുഭാഗത്തുനിന്നും കയറിട്ടുപിടിച്ചു നിയന്ത്രിക്കുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഇതുപോലുള്ള ചെറിയ അപകടങ്ങൾ പതിവാണ്. ഡ്രെഡ്ജിങ് നടത്തി മണൽതിട്ട നീക്കാത്തതാണ് ഇത്തരം അപകടത്തിനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഡ്രെഡ്ജിങ് നടത്താത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഹാർബർ തൊഴിലാളികൾ പണിമുടക്കി എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചയും തൊഴിലാളികൾ പണിമുടക്കിയിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ ഫയർഫോഴ്‌സ് സംഘം, തീരദേശ പൊലീസ്, സിറ്റി പൊലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.