കാറും ഓട്ടോയും കൂട്ടിയിടിച്ച് നവവരൻ മരിച്ചു

കക്കാട്: . എസ്.എസ്.എഫ് കക്കാട് യൂനിറ്റ് മുൻ ജനറൽ സെക്രട്ടറി കക്കാട് കടവത്ത്പീടികയിൽ താജുദ്ദീൻ (30) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂടാളിയിൽവെച്ചായിരുന്നു അപകടം. മട്ടന്നൂരിൽനിന്ന് വരുകയായിരുന്ന കാറും താജുദ്ദീൻ ഓടിച്ചിരുന്ന ഓട്ടോയും അപകടത്തിൽപെടുകയായിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു താജുദ്ദീ​െൻറ വിവാഹം നടന്നത്. മുഹമ്മദ്കുഞ്ഞി--ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: മസ്ലീന. സഹോദരങ്ങൾ: ഫിറോസ് (ഐ.സി.എഫ് ദുബൈ കമ്മിറ്റി അംഗം), ഫൈറൂസ്, താഹിറ, ഖൈറുന്നിസ, ശറഫുന്നിസ, സജ്ന. ഖബറടക്കം ഇന്ന് ഉച്ച ഒന്നിന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.