കല്യാശ്ശേരി: സ്വാതന്ത്ര്യസമര പോരാളിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.പി.ആർ. ഗോപാലെൻറ 20-ാം ചരമവാർഷികം ആചരിച്ചു. സി.പി.എമ്മിെൻറ നേതൃത്വത്തിൽ കല്യാശ്ശേരിയിലെ കെ.പി.ആർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ടി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ എം. പ്രകാശൻ, ടി.-ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 1940ലെ മൊറാഴ സംഭവത്തിൽ വധശിക്ഷക്ക് വിധിച്ച കെ.പി.ആറിനെ മഹാത്മാ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് തൂക്കുകയറിൽനിന്ന് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.