കോർപറേഷൻ ഒാടയിലേക്ക്​ മാലിന്യം തള്ളുന്നത്​ നഗര ഭരണാധികാരികൾ ​ൈകയ്യോടെ പിടികൂടി

കണ്ണൂർ: കോർപറേഷൻ ഒാടയിലേക്ക് ഹോട്ടൽ മാലിന്യം തള്ളുന്നത് മേയറും കൗൺസിലർമാരും ൈകയ്യോടെ പിടികൂടി. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ അക്വയറീസ് ഹോട്ടലിൽ നിന്ന് പൈപ്പും മറ്റ് സാമഗ്രികളുമുപയോഗിച്ച് കക്കൂസ് മാലിന്യമുൾെപ്പടെയുള്ളവ തള്ളിയത്. ഇൗ സമയം ഇതുവഴി വന്ന മേയർ ഇ.പി. ലത, കൗൺസിലർ എം.പി. അനിൽ കുമാർ എന്നിവരാണ് സംഭവം കണ്ടത്. ഉടൻ കോർപറേഷൻ ആരോഗ്യ വിഭാഗം ഉേദ്യാഗസ്ഥരെ വിവരമറിയിക്കുകയും മാലിന്യം തള്ളാനുപയോഗിച്ച പൈപ്പ് ഉൾെപ്പടെയുള്ള സാമഗ്രികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പഴയ ബസ്സ്റ്റാൻഡിനടുത്ത റെയിൽവേ അടിപ്പാതക്കരികിലുള്ള ഒാടയുെട സ്ലാബ് അടർത്തിമാറ്റി പൈപ്പ് വഴി മാലിന്യം തള്ളുകയായിരുന്നു. മൂന്ന് തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു മാലിന്യം തള്ളൽ. മഴ ശക്തമാകുന്ന സമയങ്ങളിൽ ഇവിടെ ഇതേ ഹോട്ടലിൽ നിന്നുള്ള മാലിന്യം തള്ളുന്നത് പതിവുകാഴ്ചയാണെന്ന് നേരത്തെ ഒാേട്ടാ തൊഴിലാളികൾ ഉൾെപ്പടെയുള്ളവർ പരാതിയുന്നയിച്ചിരുന്നു. ഹോട്ടലിൽനിന്ന് മാലിന്യം പുറന്തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട കോർപറേഷൻ ആരോഗ്യ വിഭാഗം നേരത്തെ ഇവർക്ക് നോട്ടീസ് നൽകിയിരുന്നതായും കഴിഞ്ഞദിവസം നടപടിക്ക് മുന്നോടിയായുള്ള ചട്ടപ്പടി നോട്ടീസ് നൽകിയതായും ഹെൽത്ത് ഇൻസ്പെക്ടർ ഷൈൻ അറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും കൗൺസിലർമാരായ തൈക്കണ്ടി മുരളീധരൻ, ടി.കെ. അഷറഫ്, കെ. ജയദേവ് എന്നിവരും സംഭവസ്ഥലത്തെത്തി. ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ ഇ.പി. ലത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.