നഴ്​സുമാരുടെ സ്​റ്റാഫ്​ പാറ്റേൺ പരിഷ്​കരിക്കണം

കണ്ണൂർ: ആരോഗ്യമേഖലയിൽ നടക്കുന്ന മാറ്റങ്ങൾക്കനുസൃതമായി നഴ്സുമാരുടെ സ്റ്റാഫ് പാേറ്റൺ ഉടൻ പരിഷ്കരിക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ വജ്രജൂബിലി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ നഴ്സിങ് സ്കൂളുകളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് എൻ.ആർ.എച്ച്.എമ്മിൽ പ്രഥമ പരിഗണനനൽകി ജോലി ഉറപ്പാക്കുക, കിടത്തിച്ചികിത്സയുള്ള ആശുപത്രിയിൽ മൂന്നു ഷിഫ്റ്റ് നടപ്പാക്കുക, പൂർണ യൂനിഫോം ധരിക്കുന്ന നഴ്സുമാരുടെ യൂനിഫോം അലവൻസ് ആനുപാതികമായി പരിഷ്കരിക്കുക, പകർച്ചവ്യാധി സമയത്ത് ജോലി ചെയ്യുന്ന നഴ്സുമാർക്ക് റിസ്ക് അലവൻസ് നൽകുക, ആരോഗ്യമേഖലയിൽ താൽക്കാലികമായി ജോലിചെയ്യുന്ന സ്റ്റാഫ് നഴ്സുമാർക്ക് സുപ്രീകോടതി നിർദേശപ്രകാരമുള്ള സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. െജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് ലൗലി അബ്രഹാം അധ്യക്ഷത വഹിച്ചു. എൻ.വി. രാമചന്ദ്രൻ, എം.എസ്. രാജേന്ദ്രൻ, പി.വി. രാജൻ, ടി.സി. നുസൈബ, ടി.എസ്. അതുൽ, സി.ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡൻറ് പി. ഉഷദേവി ഉദ്ഘാടനം ചെയ്തു. പി.വി. അരുൺകുമാർ, വി. സുലേഖ, കെ.എൻ. സതീഭായ് എന്നിവർ സംസാരിച്ചു. വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: ലൗലി എബ്രഹാം (പ്രസി), എ.കെ. തനൂജ, ഇ. സുമ (വൈസ് പ്രസി), കെ.എൻ. സതീഭായ് (സെക്ര), സതീഷ് തോമസ്, പി. പ്രീത (ജോ. സെക്ര), രാധ എം. നായർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.