കീഴടങ്ങിയാൽ മാവോവാദി നേതാവി​െൻറ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന് പൊലീസ്

നിലമ്പൂർ: കീഴടങ്ങിയാൽ മാവോവാദി നേതാവ് സോമ‍​െൻറ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് പൊലീസ്. സംഘടനയിൽനിന്ന് ഭീഷണിയുള്ളതിനാലാണ് സോമൻ കീഴടങ്ങാൻ മടിക്കുന്നതെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യമറിയിച്ചത്. ജൂൺ അഞ്ചിന് ചിക്മംഗളൂരുവിൽ ജില്ല മജിസ്ട്രേറ്റിന് മുമ്പാകെ കീഴടങ്ങിയ കർണാടക സ്വദേശിനിയായ മാവോവാദി പ്രവർത്തക കന‍്യാകുമാരിയാണ് സോമൻ വൈകാതെ കീഴടങ്ങുമെന്ന് മൊഴി നൽകിയിരുന്നത്. നിലമ്പൂർ വനത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കരുളായി വനത്തിൽ നടന്ന വെടിവെപ്പിന് ശേഷം രണ്ട് തവണ ഇയാൾ കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായാണറിയുന്നത്. കർണാടകയിൽ കീഴടങ്ങുമെന്നായിരുന്നു സൂചന. കീഴടങ്ങുന്ന മാവോവാദികൾക്ക് അഞ്ച് ലക്ഷവും വീടും ജോലിയും കർണാടക സർക്കാർ പ്രഖ‍്യാപിച്ചിട്ടുണ്ട്. എന്നാൽ, കീഴടങ്ങിയാൽ സോമ‍​െൻറ കുടുംബത്തെ ഇല്ലാതാക്കുമെന്ന ഭീഷണിയുണ്ടത്രെ. സോമ‍​െൻറ അതിരുവിട്ട ആത്മവിശ്വാസവും തന്നിഷ്ടനടപടികളും സംഘടനാവിരുദ്ധമാണെന്ന് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലുണ്ടായിരുന്നതായി കീഴടങ്ങിയ മാവോവാദികളിൽനിന്ന് വിവരം ലഭിച്ചിരുന്നു. കുപ്പു ദേവരാജ്, അജിത എന്നിവർ കൊല്ലപ്പെടാനുണ്ടായ സാഹചര‍്യമൊരുങ്ങിയത് നാടുകാണി ഏരിയസമിതി നേതാവെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സോമ‍​െൻറ വീഴ്ച മൂലമാെണന്നായിരുന്നു ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.