തിരുവനന്തപുരം: മേജർ ചമഞ്ഞ് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശി പിടിയിലായതായി സൂചന. പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപം കേന്ദ്രീകരിച്ച് ഏതാനും മാസം മുമ്പ് നടന്ന തട്ടിപ്പിലെ പ്രധാന പ്രതിയാണ് തിരുവനന്തപുരം സിറ്റി പൊലീസിെൻറ വലയിലായത്. ഇരുപതോളം പേരിൽനിന്നായി കാൽക്കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം. തട്ടിപ്പിനിരയായ യുവാവിെൻറ വീട്ടുകാർ നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിർദേശാനുസരണം അസി.കമീഷണർമാരായ സുരേഷ്കുമാർ, ബൈജു എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് ഇയാളെ വലയിലാക്കിയത്. അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം. കഴിഞ്ഞവർഷം മിലിട്ടറി റിക്രൂട്ട്മെൻറ് റാലി നടന്ന അവസരത്തിലായിരുന്നു തട്ടിപ്പ്. മേജറുടെ യൂനിഫോം ധരിച്ചെത്തിയ ഇയാൾ പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപത്തെ ഒരു കേന്ദ്രത്തിൽ ക്യാമ്പ് ചെയ്ത് ഇയാൾ പണം തട്ടിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.