സി.ഐ.ടി.യു ഓണം കലാമേള തുടങ്ങി

കൂത്തുപറമ്പ്: സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ നടക്കുന്ന ജില്ലതല ഓണം കലാമേളക്ക് കൂത്തുപറമ്പിൽ തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന കലാമേള ഞായറാഴ്ച വൈകീട്ടോടെ സമാപിക്കും. ടൗണിലെ നാലു വേദികളിലാണ് ജില്ലതല മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ വിവിധ ഏരിയകളിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ട 350ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. മേള കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ടൗൺഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അറക്കൻ ബാലൻ, പുഞ്ചയിൽ നാണു, കെ. മനോഹരൻ, കെ. അശോകൻ, കെ. ധനഞ്ജയൻ, എം. സുകുമാരൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.