എസ്​.വൈ.എസ്​ യൂനിറ്റ് സമ്മേളന പ്രഖ്യാപനം

കണ്ണൂർ: 'യുവത്വം നാടുണർത്തുന്നു' എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജനസംഘം (എസ്.വൈ.എസ്) യൂനിറ്റ് സമ്മേളനങ്ങളുടെ പ്രഖ്യാപനം സംസ്ഥാന പ്രസിഡൻറ് േപരോട് അബ്ദുറഹ്മാൻ സഖാഫി നിർവഹിച്ചു. ഓൺലൈനിലൂടെയാണ് അദ്ദേഹം സന്ദേശപ്രഭാഷണം നടത്തിയത്. ഒക്ടോബർ ഒന്നു മുതൽ നവംബർ 20വരെയായി ജില്ലയിലെ 477 പ്രാദേശിക യൂനിറ്റുകൾ കേന്ദ്രീകരിച്ച് സമ്മേളനങ്ങൾ നടക്കും. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പ്രഖ്യാപനച്ചടങ്ങിൽ എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് കെ.എം. അബ്്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ പ്രഖ്യാപന സമ്മേളനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം കോയമ്മ തങ്ങൾ പ്രാർഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന മീഡിയ സെക്രട്ടറി എസ്. ശറഫുദ്ദീൻ വിഷയാവതരണം നടത്തി. യൂനിറ്റ് സമ്മേളനങ്ങളിൽ ഉയർത്താനുള്ള പതാക സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര വിതരണം ചെയ്തു. മുഹമ്മദ് സഖാഫി ചൊക്ലി പതാക കൈമാറ്റം നടത്തി. സമസ്ത ജില്ല സെക്രട്ടറി പി.പി. അബ്ദുൽ ഹക്കീം സഅദി, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഹാമിദ് മാസ്റ്റർ ചൊവ്വ, എസ്.ജെ.എം ജില്ല പ്രസിഡൻറ് കമാലുദ്ദീൻ മുസ്ലിയാർ, എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സിദ്ദീഖ് സഖാഫി വായാട് എന്നിവർ സംസാരിച്ചു. ആർ.പി. ഹുസൈൻ മാസ്റ്റർ സ്വാഗതവും അബ്ദുറസാഖ് മാണിയൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.