ആറളം ഫാം മാ​േനജ്​മെൻറിനെതിരെ നടപടിയെടുക്കണം ^കോൺഗ്രസ്​

ആറളം ഫാം മാേനജ്മ​െൻറിനെതിരെ നടപടിയെടുക്കണം -കോൺഗ്രസ് ഇരിട്ടി: അധികൃതരുടെ കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട് ആറളം ഫാമി​െൻറ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ച ഫാം മാനേജ്മ​െൻറിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ്, ആറളം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വേലായുധൻ, ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് വി. മനോജ്കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രതിഷേധപ്രകടനം ഇരിട്ടി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്ക് നേരെ ഗുജറാത്തിൽ വെച്ചുണ്ടായ അക്രമത്തിലും കണ്ണൂർ ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ബ്ലാത്തൂരിനെ ആക്രമിച്ചതിലും പ്രതിഷേധിച്ച് അഡ്വ. സണ്ണിജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇരിട്ടിയിൽ പ്രകടനം നടത്തി. പി.ജെ. ജനാർദനൻ, പി.എ. നസീർ, സാജുയോമസ്, ഷൈജൻ ജേക്കബ്, കെ. സുമേഷ്, ജോസ് ജേക്കബ്, എം.വി. രഞ്ചൻ, കെ.വി. പവിത്രൻ, പി.വി. മോഹനൻ, പി.എ. സലാം, സി.സി. നസീർ ഹാജി, ജെയിൻസ് ടി. മാത്യു, ആൽബിൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.