അ​പ​ക​ട​ം വി​ളി​ച്ചു​വ​രു​ത്തി മലയോരത്തെ കാ​ടു​ക​യ​റി​യ റോ​ഡു​ക​ള്‍

കേളകം: ഇരുവശവും കാടുകള്‍ വളര്‍ന്നത് മലയോരത്തെ റോഡുകളെ അപകടഭീഷണിയിലാക്കുന്നു. കൊട്ടിയൂർ-വയനാട് ചുരം റോഡിലെ കയറ്റവും ഇറക്കവും കൊടുംവളവും നിറഞ്ഞ റോഡി‍​െൻറ ഇരുവശവും കാട് വളര്‍ന്ന് പന്തലിച്ചിട്ടുണ്ട്. എതിരേവരുന്ന വാഹനം അടുത്തെത്തിയാല്‍ മാത്രമാണ് കാണാന്‍ കഴിയുക. എല്ലാവര്‍ഷവും വേനല്‍ക്കാലത്ത് പൊതുമരാമത്ത് വകുപ്പ് കാട് വെട്ടിത്തെളിക്കുമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി കാട് വെട്ടിത്തെളിച്ചിട്ടില്ല. റോഡിലെ മുഴുവന്‍ ദിശാസൂചികയും കാടിനുള്ളിലായി. പൊതുമരാമത്തി‍​െൻറ കീഴിലെയും പഞ്ചായത്തുകളിലെയും റോഡുകളുടെ അവസ്ഥയും ഇതുതന്നെയാണ്. മുമ്പ് തൊഴിലുറപ്പില്‍പെടുത്തി റോഡരികിലെ കാട് വെട്ടിത്തെളിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പഞ്ചായത്തുകള്‍ റോഡിലെ കാടുവെട്ട് തൊഴിലുറപ്പില്‍നിന്ന് ഒഴിവാക്കി. അതിനാല്‍ പഞ്ചായത്ത് റോഡുകളും കാടുമൂടിക്കിടക്കുകയാണ്. റോഡി‍​െൻറ ഇരുവശവും കാട് വളര്‍ന്നുനില്‍ക്കുന്നത് കാൽനടയാത്രികർക്കും ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.