ടെൻഡർ നടപടി ബഹിഷ്​കരിക്കും

കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ മരാമത്ത് പ്രവൃത്തി പൂർത്തീകരിച്ചവകയിൽ കരാറുകാർക്ക് ലഭിക്കാനുള്ള ബിൽ കുടിശ്ശിക നൽകാത്തതിലും എസ്റ്റിമേറ്റിൽ ജി.എസ്.ടി വകയിരുത്താത്തതിലും പ്രതിഷേധിച്ച് മുഴുവൻ ടെൻഡറുകളും ബഹിഷ്കരിക്കാൻ കോൺട്രാക്ടേഴ്സ് കോഒാഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് 10നകം കുടിശ്ശിക ബില്ലുകൾ നൽകിയില്ലെങ്കിൽ കോർപറേഷൻ ഒാഫിസ് പടിക്കൽ അനിശ്ചിതകാലസമരവും ഉപരോധവും നടത്താൻ തീരുമാനിച്ചു. ആർ. ശ്രീജേഷ് അധ്യക്ഷത വഹിച്ചു. കെ.എം. അജയകുമാർ, വി. രവീന്ദ്രൻ, പി. സുഭാഷ്, ബി.പി. ആശിഖ്, കെ.വി. സന്തോഷ്, കെ.കെ. രവി, കെ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.