ആരോഗ്യ സെമിനാര്‍

രാവണീശ്വരം: സെന്‍ട്രല്‍ യൂത്ത്ക്ലബ് 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ഭക്ഷണം: അഴകിലെ അപകടം' എന്ന വിഷയത്തിൽ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. പ്രകൃതിചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി ഉദ്ഘാടനംചെയ്തു. മികച്ച യാത്രാവിവരണം തയാറാക്കിയ നന്ദന നാരായണൻ, അനന്യ ശശി, ദേവനന്ദ എന്നിവരെ അനുമോദിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.എ. അജയകുമാർ, കരുണാകരന്‍ കുന്നത്ത്, എൻ. ജയരാജ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.