ഇറച്ചിക്കോഴി വില കുറഞ്ഞു

കേളകം: ഇറച്ചിക്കോഴിയുടെ വില കുറഞ്ഞു. കിലോക്ക് 100-110 രൂപയായി. കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില താഴാൻ കാരണം. ചരക്ക്, സേവനനികുതി നടപ്പായ ജൂലൈ ഒന്നിനുശേഷം കോഴിയിറച്ചിക്ക് വില കുത്തനെ കൂടിയിരുന്നു. കിലോക്ക് 160 രൂപക്ക് മുകളില്‍വരെ വിലയെത്തി. ഇറച്ചിക്കോഴി കിലോക്ക് 87 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വ്യാപാരികള്‍ തയാറായില്ല. ഇതിനിടെയാണ് കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞത്. ഇറച്ചിക്കോഴിക്ക് രോഗമാണെന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍നടന്ന പ്രചാരണവും സാമ്പത്തികപ്രതിസന്ധിയും ആവശ്യക്കാര്‍ കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കിലോക്ക് 150 രൂപയായിരുന്നത് ക്രമേണ കുറഞ്ഞ് 100 രൂപ മുതല്‍ 110 രൂപവരെയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.