കൂത്തുപറമ്പിൽ മിനി പാർക്ക്: നിർമാണം ആരംഭിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിൽ സ്ഥാപിക്കുന്ന മിനി പാർക്കി​െൻറ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഡിയത്തിന് സമീപത്തായാണ് ആധുനികസൗകര്യങ്ങളോടെയുള്ള പാർക്ക് നിർമിക്കുന്നത്. സംസ്ഥാന ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ കീഴിലാണ് മിനി പാർക്ക് നിർമിക്കുന്നത്. ട്രഷറി റോഡിൽ നഗരസഭ സ്റ്റേഡിയത്തിന് അഭിമുഖമായാണ് പാർക്കി​െൻറ നിർമാണം ആരംഭിച്ചിട്ടുള്ളത്. റവന്യൂ വകുപ്പി​െൻറ അധീനതയിലായിരുന്ന പത്തുസ​െൻറ് സ്ഥലമാണ് പാർക്കിനായി കണ്ടെത്തിയിട്ടുള്ളത്. രണ്ടു ഭാഗങ്ങളിൽ മതിൽകെട്ടി സംരക്ഷിക്കുന്നതോടൊപ്പം ചെടികളും ഇരിപ്പിടങ്ങളും സ്ഥാപിക്കും. നിലവിലുള്ള മരങ്ങൾ സംരക്ഷിച്ച് നിർമിക്കാനുദ്ദേശിക്കുന്ന പാർക്കിൽ വില കൂടിയ പുല്ലുകളും പാകും. വിനോദത്തിനെത്തുന്നവർക്ക് വെളിച്ചം പകരാൻ സോളാർ ലാമ്പുകളാണ് പാർക്കിൽ സ്ഥാപിക്കുക. 40 ലക്ഷത്തോളം രൂപ െചലവിൽ നിർമിക്കുന്ന പാർക്കി​െൻറ പ്രവൃത്തി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.ആർ.ബി.എൽ എന്ന സ്ഥാപനമാണ് ഏറ്റെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.