വാട്ടർ അതോറിറ്റി ജീവനക്കാരുടെ ധർണ

കണ്ണൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ വാട്ടർ അതോറിറ്റി ഡിവിഷൻ ഒാഫിസ് പടിക്കൽ ധർണ നടത്തി. ജനപക്ഷ ജലവിതരണം ശക്തിപ്പെടുത്തുക, ശമ്പളപരിഷ്കരണ അപാകതകൾ പരിഹരിക്കുക, ടെക്നിക്കൽ സ്‌പെഷൽ റൂൾ ഉത്തരവാക്കുക, പുറംകരാർ സമ്പ്രദായം അവസാനിപ്പിക്കുക, ഇലക്ട്രിക്കൽ വിങ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് എം. രഘു അധ്യക്ഷത വഹിച്ചു. കെ.ജി. മനോജ് കുമാർ, വി.പി. മോഹനൻ, സി. ലക്ഷ്മണൻ, പ്രേംജിത്ത്, എം.കെ. വിനോദ് കുമാർ, എം. ശ്രീധരൻ, കെ. ഷജിനേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.